ഒരിക്കലും ചേരാത്തവ .(വിരുദ്ധാഹാരങ്ങള്‍).

* മത്സ്യത്തിനൊപ്പം പാല്‍ ,മോര് , തേന്‍ , ഉഴുന്ന്, മുളപ്പിച്ച ധാന്യങ്ങള്‍ ഇവ കഴിക്കുന്നത്‌.

* പാലും പുളിരസമുള്ള പദാര്‍ത്ഥങ്ങളും
ഒന്നിച്ചു കഴിക്കുന്നത് .

* ഉഴുന്ന് ,അമരയ്ക്ക,കൈതച്ചക്ക,ചക്കപ്പഴം,                
തുവരപരിപ്പ്‌ ,ചെമ്മീന്‍, മാമ്പഴം ,കൂണ് ,
ഇളനീര് ,മുതിര, ഞാവല്‍പ്പഴം ,ആട്ടിറച്ചി
ഇവ പാലിനൊപ്പം കഴിക്കുന്നത്‌ .


*പച്ചക്കറികളും പാലും ഒന്നിച്ചോ,അടുത്തടുത്തോ
കഴിക്കുന്നത്‌ .


* തൈരിനൊപ്പം   കോഴിയിറച്ചി,മീന്‍ ,തേന്‍ ,നെയ്യ് ,
ഉഴുന്ന്, ശര്‍ക്കര ,ഇവ  കഴിക്കുന്നത്‌ .


*ആട്ടിറച്ചിയോടൊപ്പം     എള്ള്‌, തേന്‍ , ഉഴുന്ന്  ഇവ
കഴിക്കുന്നത്  .

*പോത്തിറച്ചിയും   പാല്‍, തേന്‍, ഉഴുന്ന്, ശര്‍ക്കര
ഇവ  യോജിപ്പിച്ചു    കഴിക്കുന്നത്‌ .

*  വാഴപ്പഴത്തോടൊപ്പം ,മോരോ തൈരോ
കഴിക്കുന്നത്‌ .

*തേനും   നെയ്യും  സമമായി  കഴിക്കുന്നത്‌

*  കൂണിനോടൊപ്പം     മത്സ്യം, പ്രത്യേകിച്ചു
ചെമ്മീന്‍, മോര്   ഇവ  കഴിക്കുന്നത്‌ .

*കൂണും, കടുകെണ്ണയും  ഒന്നിച്ചുപയോഗിക്കുന്നത് . 

*കൈതച്ചക്കക്കൊപ്പം     ഉഴുന്ന്, പാല്‍ ,തൈര് ,
തേന്‍ ,നെയ്യ്  ഇവ ഒരേ സമയം  കഴിക്കുന്നത്‌ .    

*മത്സ്യവും   മാംസവും  ഒന്നിച്ചുപയോഗിക്കുന്നത് .  

*പലതരം   മാംസാഹാരങ്ങള്‍   ചേര്‍ത്ത് 
 പാകം    ചെയ്യുന്നത് .

*ഗോതമ്പും   എള്ളെണ്ണയും  (നല്ലെണ്ണയും )
ചേര്‍ത്ത്    ഉപയോഗിക്കുന്നത് .

*നിലക്കടല  ( കപ്പലണ്ടി ) കഴിച്ചയുടന്‍ 
വെള്ളം കുടിക്കുന്നത് .            

1 comment:

Anonymous said...

http://ethnichealthcourt.com/2014/11/21/ayurveda-says-these-foods-do-not-go-together/

Related Posts Plugin for WordPress, Blogger...