പോഷകാഹാരക്കഞ്ഞികള്‍ .

1.  നാടന്‍  ഹോര്‍ലിക്ക്സ് . 
കൂവരക് (ragi)-250gm
ചൗവ്വരി(sagu)-50gm
ഉഴുന്നുപരിപ്പ് (urad dal)-50gm
കപ്പലണ്ടി (peanuts)-50gm
പൊരികടല(pottu kadala)-50gm
അരി  (rice)-50gm
സൂചിഗോതമ്പ് (champa wheat)-50gm
പച്ചപ്പയര്‍ ( green gram)-50gm
ഏലയ്ക്ക  -6 എണ്ണം.
          
പൊരികടലയും   ഏലയ്ക്കയും ഒഴിച്ച്   ബാക്കിയുള്ളവയെല്ലാം  തനിതനിയായി 
ചുവക്കെ  വറുത്തെടുക്കുക. എല്ലാം ചേര്‍ത്ത് 
പൊടിച്ച്‌  ടിന്നിലാക്കി  സൂക്ഷിക്കുക.
ദിവസവും രാവിലെ ഗ്ളാസ്   വെള്ളത്തില്‍ 
ഒന്നരസ്പൂണ്‍വീതം കലക്കി കാച്ചിക്കുറുക്കി, 
പാലോ തൈരോ ചേര്‍ത്ത് കുഞ്ഞുങ്ങള്‍ക്ക്   
കൊടുക്കാം.പാലൊഴിച്ചാല്‍ അല്‍പ്പം പഞ്ചസാര 
കൂടി  ചേര്‍ക്കാം.ഇതു  മുതിര്‍ന്നവര്‍ക്കും പറ്റിയ  
ഒരു പോഷകക്കഞ്ഞി  ആണ് . 

---------------------------------------------------------------------------

2. പോഷകക്കഞ്ഞി.  

  കൂവരക് (ragi) - അര കിലോ
  അരി -അര കിലോ
  ഉലുവ (fenugreek seeds ) -2 tablespoon

മൂന്നും  വൃത്തിയായി  കഴുകി   പ്രത്യേകമായി    
വറുത്തെടുത്തു പൊടിച്ചു ഒന്നിച്ചു ചേര്‍ത്ത് 
ടിന്നിലാക്കി സൂക്ഷിക്കുക.രാവിലെ കുറച്ചെടുത്ത്‌
പാലില്‍  കലക്കി അടുപ്പില്‍ വെച്ച് കുറുക്കി 
എടുത്താല്‍രാവിലത്തെ  ടിഫ്ഫിനു പകരം നല്‍കാം.

---------------------------------------------------------------------------

3.  കൂവരക് - കാല്‍ കിലോ
    ഗോതമ്പ്- കാല്‍ കിലോ
    ചുവന്ന പച്ചരി (ചമ്പാവരി)-കാല്‍ കിലോ
    തൊലിയുള്ള ഉഴുന്ന് -കാല്‍ കിലോ 
    കല്‍ക്കണ്ടം -കാല്‍ കിലോ
    ചുക്ക് -അമ്പതു  ഗ്രാം
   
കല്‍ക്കണ്ടവും  ചുക്കും ഒഴിച്ച്, ബാക്കിയെല്ലാം 
വറുക്കുക .കല്‍ക്കണ്ടവും ചുക്കും ചേര്‍ത്ത് 
എല്ലാം പൊടിക്കുക. ടിന്നിലാക്കി  ഒരു മാസം
വരെ സൂക്ഷിക്കാം. 2 സ്പൂണ്‍ വീതം വെള്ളത്തില്‍
കലക്കി അടുപ്പില്‍ വെച്ച്കുറുക്കി  കാച്ചിയ 
പാലില്‍  ചേര്‍ത്ത്  കഴിക്കാം.       


 
                 
Related Posts Plugin for WordPress, Blogger...