നാം ശ്വാസോച്ച്വാസം ചെയ്യുമ്പോള്‍ ശ്വാസം നമ്മുടെ 
അടിവയറ്റില്‍ എത്തണം.നാം ശ്വാസം അകത്തേക്ക് എടുക്കുമ്പോള്‍ വയര്‍ മുഴുവനായി വികസിക്കണം. 
ശ്വാസം പുറത്തേക്കു വിടുമ്പോള്‍ വയര്‍ ഉള്ളിലേക്ക് 
നല്ലപോലെ ചുരുങ്ങണം. ഇരുന്നു കൊണ്ടുതന്നെ  
ഈ ശ്വാസപരിശീലനം നടത്താം.
ആദ്യമായി നിവര്‍ന്നു  ഇരിക്കുക. 
കഴുത്ത്  സ്വല്പം  പുറകോട്ടു  ചായ്ക്കുക .
എന്നിട്ട് മൂക്കിന്റെ വലതുവശത്ത്  തള്ളവിരലും, 
ഇടതുവശത്ത് ചൂണ്ടു വിരലും   വെക്കുക. 
തള്ളവിരലാല്‍  വലതു വശത്തെ 
മൂക്കിന്റെ ദ്വാരം അമര്‍ത്തിയടക്കുക.
എന്നിട്ട്  ശ്വാസം ഉള്ളിലേക്ക് വലിക്കുക.
കഴിയുന്നത്ര ശക്തിയായി തന്നെ ശ്വാസം വലിക്കുക .
ശേഷം ഇടതു മൂക്കിന്റെ ദ്വാരം ചൂണ്ടു വിരലാല്‍  
അടച്ചു,ശ്വാസം സാവധാനം വലതു മൂക്കില്‍ കൂടി  വിടുക.ആദ്യം രണ്ടോമൂന്നോ തവണ 
ഇങ്ങനെ ശ്വാസം വലിച്ചുവിടുക. 
ചുമവന്നാലും  ഭയപ്പെടേണ്ട.  പയ്യെ പയ്യെ ഏഴുതവണ ശ്വാസം  വലിച്ചു വിടുക.(ഇതിനു  ഒരു നിമിഷം വേണ്ടിവരും) രാവിലെയും വൈകീട്ടും   ഈ ശ്വാസ പരിശീലനം
നടത്തുന്നത്  അത്യുത്തമം ആണ് .
മാനസിക പിരിമുറുക്കമുള്ളവര്‍  മൂന്നും നാലും തവണ 
ഇത്  ചെയ്യാവുന്നതാണ്. 
രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക്  ഇത് നല്ലതാണ്. 
നാടീസ്പന്ദനങ്ങളെ സന്തുലിതമാക്കുന്നു.
ആര്ത്തവസംഭന്ധിയായ ക്രമക്കേടുകള്‍  മാറുന്നു.
സ്ത്രീകളിലെ  പല ശാരീരികന്യുനതകളും  അകറ്റുന്നു.
 

 
 Posts
Posts
 
 
