ചിക്കന്‍ഗുനിയ.

കുരുമുളക് ,ചുക്ക്,വെളുത്തുള്ളി എന്നിവ 1,4, 16 ,വീതം വെവ്വേറെ അരച്ചെടുത്ത് ചേര്‍ത്ത്   മിശ്രിതമാക്കി അര സ്പൂണ്‍ വീതം തേനിലോ, പാലിലോ , കഞ്ഞിയിലോ ,ചേര്‍ത്ത്   15 ദിവസം കഴിക്കാം .ചിക്കന്‍ ഗുനിയക്ക് പ്രതിരോധമെന്ന നിലക്കും കഴിക്കാം .കാലിലെ   നീരും വേദനയും മാറാനും നല്ലതാണ്. ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

എലാദിലേഹ്യം.

ചുക്ക് -അമ്പത് ഗ്രാം ,
കല്‍ക്കണ്ടം -അമ്പത് ഗ്രാം,
കുരുമുളക്-അമ്പത് ഗ്രാം,
ഏലക്ക -അമ്പത് ഗ്രാം.
തേന്‍ ആവശ്യത്തിന്.
നാലും പൊടിച്ച് ആവശ്യത്തിന് തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം .
കഫത്തിനും ചുമക്കും നല്ലത് .

ധാത്രീരസായനം. (1)

നെല്ലിക്ക - ഒരു കിലോ
ശര്‍ക്കര - ഒരു കിലോ
ചുക്ക് കുരുമുളക് ഏലക്ക കല്‍ക്കണ്ടം കരയാമ്പൂ ഏവ സമം ചേര്‍ത്ത് പൊടിച്ചത്
ഒന്നര ടീസ്പൂണ്‍ .
നെല്ലിക്ക വെള്ളം ഒഴിച്ച് പുഴുങ്ങുക .കുരു കളഞ്ഞ് ശര്‍ക്കര ചേര്‍ത്ത് കുറുക്കുക .
പൊടിച്ചത് ചേര്‍ത്ത് നല്ലപോലെ ഇളക്കുക .
ശരീരത്തിന്റെ ഓജസ്സിനും ദഹനത്തിനും നല്ലതാണ്‌.
Related Posts Plugin for WordPress, Blogger...