ഒരിക്കലും ചേരാത്തവ .(വിരുദ്ധാഹാരങ്ങള്‍).

* മത്സ്യത്തിനൊപ്പം പാല്‍ ,മോര് , തേന്‍ , ഉഴുന്ന്, മുളപ്പിച്ച ധാന്യങ്ങള്‍ ഇവ കഴിക്കുന്നത്‌.

* പാലും പുളിരസമുള്ള പദാര്‍ത്ഥങ്ങളും
ഒന്നിച്ചു കഴിക്കുന്നത് .

* ഉഴുന്ന് ,അമരയ്ക്ക,കൈതച്ചക്ക,ചക്കപ്പഴം,                
തുവരപരിപ്പ്‌ ,ചെമ്മീന്‍, മാമ്പഴം ,കൂണ് ,
ഇളനീര് ,മുതിര, ഞാവല്‍പ്പഴം ,ആട്ടിറച്ചി
ഇവ പാലിനൊപ്പം കഴിക്കുന്നത്‌ .


*പച്ചക്കറികളും പാലും ഒന്നിച്ചോ,അടുത്തടുത്തോ
കഴിക്കുന്നത്‌ .


* തൈരിനൊപ്പം   കോഴിയിറച്ചി,മീന്‍ ,തേന്‍ ,നെയ്യ് ,
ഉഴുന്ന്, ശര്‍ക്കര ,ഇവ  കഴിക്കുന്നത്‌ .


*ആട്ടിറച്ചിയോടൊപ്പം     എള്ള്‌, തേന്‍ , ഉഴുന്ന്  ഇവ
കഴിക്കുന്നത്  .

*പോത്തിറച്ചിയും   പാല്‍, തേന്‍, ഉഴുന്ന്, ശര്‍ക്കര
ഇവ  യോജിപ്പിച്ചു    കഴിക്കുന്നത്‌ .

*  വാഴപ്പഴത്തോടൊപ്പം ,മോരോ തൈരോ
കഴിക്കുന്നത്‌ .

*തേനും   നെയ്യും  സമമായി  കഴിക്കുന്നത്‌

*  കൂണിനോടൊപ്പം     മത്സ്യം, പ്രത്യേകിച്ചു
ചെമ്മീന്‍, മോര്   ഇവ  കഴിക്കുന്നത്‌ .

*കൂണും, കടുകെണ്ണയും  ഒന്നിച്ചുപയോഗിക്കുന്നത് . 

*കൈതച്ചക്കക്കൊപ്പം     ഉഴുന്ന്, പാല്‍ ,തൈര് ,
തേന്‍ ,നെയ്യ്  ഇവ ഒരേ സമയം  കഴിക്കുന്നത്‌ .    

*മത്സ്യവും   മാംസവും  ഒന്നിച്ചുപയോഗിക്കുന്നത് .  

*പലതരം   മാംസാഹാരങ്ങള്‍   ചേര്‍ത്ത് 
 പാകം    ചെയ്യുന്നത് .

*ഗോതമ്പും   എള്ളെണ്ണയും  (നല്ലെണ്ണയും )
ചേര്‍ത്ത്    ഉപയോഗിക്കുന്നത് .

*നിലക്കടല  ( കപ്പലണ്ടി ) കഴിച്ചയുടന്‍ 
വെള്ളം കുടിക്കുന്നത് .            

വൈറല്‍ പനി .

കുരുമുളക്, ചുക്ക് ,ജീരകം, വെളുത്തുള്ളി ,ചുവന്നുള്ളി,മഞ്ഞള്‍    ഏവ  ഭക്ഷണത്തില്‍  കൂടുതലായി  ചേര്‍ക്കുക .
ഇവ  മിതമായ തോതില്‍  അരച്ച് ചേര്‍ത്ത  മോരോ   ഭക്ഷണമോ രണ്ടാഴ്ച  തുടര്‍ച്ചയായി  കഴിച്ചാല്‍  വിവിധയിനം  വൈറല്‍   പനികളെ പ്രതിരോധിക്കാം . വെളുത്തുള്ളി ചതച്ചു ചേര്‍ത്ത  നെല്ലിക്ക  അച്ചാര്‍ പന്നിപനിക്ക്    നല്ലതാണ്.

കര്‍പ്പൂരാദി തൈലം.

അയമോദകം  (AJWAIN) -1kg ,    
വെളിച്ചെണ്ണ  -1 ലിറ്റര്‍ , 
പച്ച കര്‍പ്പൂരം- 200gm.   
                                           
 800 gm  അയമോദകം   പൊടിച്ചു   6 ലിറ്റര്‍  
വെള്ളത്തില്‍ തിളപ്പിച്ച്‌    2 ലിറ്റര്‍ ആക്കുക .

ബാക്കി   200 gm  അയമോദകം , വെള്ളം 
ചേര്‍ത്ത് അരക്കുക . ചുവടു കട്ടിയുള്ള
ഒരു  പാത്രത്തില്‍   ഒരു  ലിറ്റര്‍  വെളിച്ചെണ്ണയും,
2ലിറ്റര്‍ ആക്കിയ അയമോദകവും,
അയമോദകം   അരച്ചതും  ചേര്‍ക്കുക .          
ചെറിയ  തീയില്‍   തിളപ്പിക്കുക .
മണല്‍   പാകമായാല്‍   തീ  കെടുത്തുക . 
 200gm  പച്ചകര്‍പ്പൂരം ഒരു സ്റ്റീല്‍ പാത്രത്തില്‍ എടുത്തു,
അയമോദകം   ചേര്‍ത്ത്   കാച്ചിയ   വെളിച്ചെണ്ണ ,
ചൂടോടെ അതില്‍ ഒഴിക്കുക .

 ചൂടാറിയ   ശേഷം കുപ്പിയില്‍ ആക്കാം.
പേശി വേദനക്കും ,ശരീര വേദനക്കും  തേച്ചു കുളിക്കാന്‍  നല്ലത് .

ധാത്രീരസായനം .(2)

നെല്ലിക്ക-1kg ,ശര്‍ക്കര -1kg,(ഏലക്കായ ,കുരുമുളക് ,എലവങ്ങം പൊടിച്ചത് -1tablespoon ),കറുത്ത  ഉണക്കമുന്തിരി.


           നെല്ലിക്ക ,ശര്‍ക്കര ,ഉണക്കമുന്തിരി ,പൊടി ഏവ   മാറിമാറി    ലെയറായി   ഭരണിയില്‍  അടുക്കി  തുണികൊണ്ടു  കെട്ടി വെക്കുക.
 41  ദിവസം കഴിഞ്ഞു   തുണിയില്‍   അരിച്ചെടുത്ത്‌   ലായനി ഉപയോഗിക്കാം .1ounze  വീതം  രണ്ടു നേരം    കഴിക്കാം .
കണ്ണിനും  തലമുടിക്കും  പ്രതിരോധശേഷിക്കും   വളരെ  നല്ലതാണ്.
Related Posts Plugin for WordPress, Blogger...