കര്‍പ്പൂരാദി തൈലം.

അയമോദകം  (AJWAIN) -1kg ,    
വെളിച്ചെണ്ണ  -1 ലിറ്റര്‍ , 
പച്ച കര്‍പ്പൂരം- 200gm.   
                                           
 800 gm  അയമോദകം   പൊടിച്ചു   6 ലിറ്റര്‍  
വെള്ളത്തില്‍ തിളപ്പിച്ച്‌    2 ലിറ്റര്‍ ആക്കുക .

ബാക്കി   200 gm  അയമോദകം , വെള്ളം 
ചേര്‍ത്ത് അരക്കുക . ചുവടു കട്ടിയുള്ള
ഒരു  പാത്രത്തില്‍   ഒരു  ലിറ്റര്‍  വെളിച്ചെണ്ണയും,
2ലിറ്റര്‍ ആക്കിയ അയമോദകവും,
അയമോദകം   അരച്ചതും  ചേര്‍ക്കുക .          
ചെറിയ  തീയില്‍   തിളപ്പിക്കുക .
മണല്‍   പാകമായാല്‍   തീ  കെടുത്തുക . 
 200gm  പച്ചകര്‍പ്പൂരം ഒരു സ്റ്റീല്‍ പാത്രത്തില്‍ എടുത്തു,
അയമോദകം   ചേര്‍ത്ത്   കാച്ചിയ   വെളിച്ചെണ്ണ ,
ചൂടോടെ അതില്‍ ഒഴിക്കുക .

 ചൂടാറിയ   ശേഷം കുപ്പിയില്‍ ആക്കാം.
പേശി വേദനക്കും ,ശരീര വേദനക്കും  തേച്ചു കുളിക്കാന്‍  നല്ലത് .

No comments:

Related Posts Plugin for WordPress, Blogger...