കര്‍ക്കിടക മരുന്ന് കഞ്ഞി .

ഞെരിഞ്ഞില്‍ ,രാമച്ചം ,വെളുത്ത ചന്ദനം ,
ഓരിലവേര് ,മൂവിലവേര് ,ചെറുവഴുതിന വേര് ,
ചെറു തിപ്പലി ,കാട്ടുതിപ്പലി വേര് , ചുക്ക് ,
മുത്തങ്ങ ,ഇരുവേലി, ചവര്‍ക്കാരം ,ഇന്തുപ്പ് ,
വിഴാലരി ,ചെറുപുന്നയരി,കാര്‍കോകിലരി,
കുരുമുളക്, തിപ്പലി ,കുടകപ്പാലയരി ,
കൊത്തമ്പാലയരി,ഏലക്കായ ,ജീരകം ,
കരിംജീരകം ,പെരിംജീരകം .
 ഇവ ഓരോന്നും 10 gm വീതം എടുത്തു
ചേര്‍ത്ത് പൊടിക്കുക .
പര്‍പ്പടകപുല്ല് ,തഴുതാമയില,കാട്ടുപടവലത്തിന്‍   ഇല,
മുക്കുറ്റി ,വെറ്റില, പനികൂര്‍ക്കയില,കൃഷ്ണതുളസിയില,
5 എണ്ണം   ഇവ പൊടിക്കുക.
10gm പൊടി , ഇലകള്‍ പൊടിച്ചതും  ചേര്‍ത്ത് , 1 ലിറ്റര്‍
വെള്ളത്തില്‍   വേവിച്ചു ,250 ml (മില്ലി) ആക്കി,
ഞവരയരി,കാരെള്ള് (5gm )ഇവയും ചേര്‍ത്ത് വേവിച്ചു ,
പനംകല്‍ക്കണ്ടും  ചേര്‍ത്ത് ,നെയ്യില്‍ ഉഴുന്നും പരിപ്പ്
കറുത്ത  മുന്തിരിങ്ങ ഇവ വറുത്തു ,അര മുറി തേങ്ങാപാല്‍
ചേര്‍ത്ത്   രാവിലെ  breakfast നു പകരമോ  വൈകുന്നേരമോ
സേവിക്കുക.

No comments:

Related Posts Plugin for WordPress, Blogger...