ദശപുഷ്പം പൂവല്ല.
പത്തുതരം ചെടികളുടെ ഇലകളാണ്.
ധനുമാസത്തിലെ തിരുവാതിര ദിവസം
കേരളീയ സുമംഗലികള്‍ ദശപുഷ്പം
തലയില്‍ ചൂടുന്നു. ഇവ സാത്വികമായ
പച്ച മരുന്നുകളുമാണ്.
(1) കറുക. (ഭാര്‍ഗവി)
{ദേവത - ആദിത്യന്‍}
ഗണപതിഹോമത്തിനും,മൃത്യുഞ്ജയ ഹോമത്തിനും, ബലിയിടുവാനും, കറുകമാല കെട്ടാനും
ഉപയോഗിക്കുന്നു.ബുദ്ധിവികാസം കുറഞ്ഞ
കുട്ടികള്‍ക്ക് കറുകനീര് കൊടുക്കുന്നത് നല്ലതാണു.
നട്ടെല്ലിനും തലച്ചോറിനും ബാധിക്കുന്ന രോഗങ്ങള്‍ക്ക് ,കറുകനീര് നല്ല മരുന്നാണ്.
മുലപ്പാല്‍ വര്‍ധിപ്പിക്കും .ബുദ്ധിക്കും ഓര്‍മശക്തിക്കും
നല്ലതാണു.
(2) വിഷ്ണുക്രാന്തി. (ഹരിക്രാന്തിജ)
{ദേവത - വിഷ്ണു}
ഇതിന്റെ നീര് രണ്ടോ മൂന്നോ സ്പൂണ്‍ കൊടുത്താല്‍
പനി കുറയും.ബുദ്ധിമാന്ദ്യം, ഓര്‍മ്മക്കുറവ് ഇവക്കു
നല്ലതാണ്.സന്താനോല്പാദനശേഷി വര്‍ധിപ്പിക്കും.
രക്തശുദ്ധിക്കും തലമുടി വര്‍ധിപ്പിക്കാനും
നല്ലതാണ്.
(3) തിരുതാളി. (തിരുതാളി)
{ദേവത - ഇന്ദിര}
സ്ത്രീകളുടെ വന്ധ്യതക്കും ഗര്‍ഭപാത്രരോഗങ്ങള്‍ക്കും
ഇതിന്റെ നീര് നല്ലതാണ്.
(4) പൂവാംകുരുന്നില. (സഹദേവി)
{ദേവത - ഇന്ദിര}
ശരീരതാപം കുറയ്ക്കും.മൂത്രപ്രവാഹം സുഗമം ആക്കും.
വിഷം കളയുവാനും രക്തശുദ്ധിക്കും നല്ലത്.
(5) ഉഴിഞ്ഞ. (ഇന്ദ്രവല്ലി)
{ദേവത - ഇന്ദ്രാണി}
സുഖപ്രസവത്തിനു നല്ലത്.
8, 9 മാസങ്ങളില്‍ കഴിക്കണം.
(6) മുക്കുറ്റി. (ജലപുഷ്പം)
{ദേവത - പാര്‍വതി ദേവി}.
ഇതിന്റെ നീര് കൊടുത്താല്‍
ശരീരത്തിനകത്തെ രക്തസ്രാവം ,അര്‍ശസ് എന്നിവ ശമിക്കും.പ്രസവം കഴിഞ്ഞാല്‍ രണ്ടാഴ്ച
ഇത് കഴിക്കാം. ഇത് പുരട്ടുകയും അകത്തേക്ക്
കഴിക്കുകയും ചെയ്താല്‍ ശരീരത്തിലെ മുറിവ്
വേഗം ഉണങ്ങും. ചുമ, കഫക്കെട്ട് ,ഇവ
ശമിക്കാന്‍ സമൂലം തേനില്‍ ചേര്‍ത്ത് കഴിക്കാം.
(7) കയ്യുണ്യം. (കേശരാജ)
{ദേവത - പഞ്ച ബാണ്ടാരി.}
വാതസംബന്ധമായ സര്‍വ്വരോഗങ്ങള്‍ക്കും എണ്ണ
കാച്ചി ഉപയോഗിക്കാം. കാഴ്ചവര്‍ധന,മുടിവര്‍ധന
ഇവക്കും നല്ലത്.
(8) നിലപ്പന. (താലപത്രിക)
{ദേവത - ഊഴി ദേവി.}
ഇത് തുളസിത്തറയില്‍ നടേണ്ടതാണ്.
ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ക്കും, വേദന,
അമിതരക്തസ്രാവം മുതലായവയ്ക്കും നല്ലത്.
വാജീകരണശക്തിയുണ്ട്.യോനീരോഗങ്ങള്‍ക്കും,
മൂത്രം ചുടിച്ചിലിനും നല്ല ഔഷധമാണ്.
(9) ചെറൂള. (ഭദ്രാ)
{ദേവത - യമധര്‍മന്‍}
ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്തു കളയും.
കിഡ്നി രോഗങ്ങള്‍ വരാതിരിക്കാന്‍ നല്ലത്.
മൂത്രകല്ല് കളയാന്‍ ഉത്തമം .രക്തസ്രാവം
ശമിപ്പിക്കും. കൃമികളെ നശിപ്പിക്കുന്നു.
(10) മുയല്‍ച്ചെവിയന്‍. (സംഭാരി)
{ദേവത - ചിത്ത ജാതാവ്.}
തൊണ്ട സംബന്ധമായ സകല രോഗങ്ങള്‍ക്കും
നല്ലത്. നേത്ര കുളിര്‍മ്മക്കും രക്താര്‍ശസ്
കുറക്കുന്നതിനും നല്ലത് .
മലയാള നാമം - സംസ്കൃത നാമം
കറുക - ഭാര്‍ഗവി
വിഷ്ണുക്രാന്തി - ഹരിക്രാന്തിജ
തിരുതാളി - തിരുതാളി
പൂവാംകുരുന്നില - സഹദേവി
ഉഴിഞ്ഞ - ഇന്ദ്രവല്ലി
മുക്കുറ്റി - ജലപുഷ്പം
കയ്യുണ്യം - കേശരാജ
നിലപ്പന - താലപത്രിക
ചെറൂള - ഭദ്രാ
മുയല്‍ച്ചെവിയന്‍ - സംഭാരി
No comments:
Post a Comment