കാഴ്ചയുടെ ലോകം കംപ്യൂട്ടറില്‍
ഒതുക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക.
നിങ്ങളുടെ കണ്ണുകള്‍ക്ക് 'വിഷ്വല്‍ ബ്രെയ്ക്'
ആവശ്യമാണ്.
ദീര്‍ഘനേരം കംപ്യൂട്ടറില്‍ തന്നെ
കണ്ണുംനട്ട് ജോലി ചെയ്യുമ്പോള്‍, കണ്ണുകള്‍
അടുത്തുള്ള വസ്തുവില്‍ മാത്രമേ ഫോക്കസ്
ചെയ്യപ്പെടുന്നുള്ളു. അതുകൊണ്ട് ഇടയ്ക്ക്
കുറച്ചുനേരം ദൂരെയുള്ള ഒരു വസ്തുവിലേക്ക്
നോക്കണം. ഒരു മണിക്കൂറില്‍ അഞ്ച്
മിനിറ്റെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. പച്ചപ്പുള്ളിടത്തേയ്ക്കു നോക്കുന്നത്,
മനസിനെന്നതുപോലെ കണ്ണുകള്‍ക്കും
ഫ്രഷ്‌നെസ് പകരുന്നു.
തുടര്‍ച്ചയായി കംപ്യൂട്ടറിനു
മുന്നിലിരുന്ന് ജോലി ചെയ്യുമ്പോള്‍, ഇടയ്ക്ക്
അല്‍പനേരം കണ്ണടച്ചിരിക്കുന്നതും കണ്ണിന്റെ
ആയാസം കുറയ്ക്കും. വെറുതെ ഇമ ചിമ്മുന്നതു
പോലും കണ്ണുകളുടെ 'ഡ്രൈനസ്' കുറയ്ക്കും.
ആവശ്യത്തിന് പ്രകാശമുളളിടത്ത്
കംപ്യൂട്ടര്‍ വയ്ക്കുക. കംപ്യൂട്ടറില്‍ ഗ്ലെയര്‍
അടിക്കാതെയും ശ്രദ്ധിക്കണം.മോനിട്ടറില്‍
നിന്നും 20- 28 ഇഞ്ച് അകന്നിരിക്കുക.
ഇടയ്ക്ക് തണുത്ത വെള്ളം കൊണ്ട് കണ്ണുകള്‍
കഴുകണം.കണ്ണുകള്‍ക്ക് ക്ഷീണം തോന്നുമ്പോള്‍,
സീറ്റില്‍ നിവര്‍ന്നിരുന്ന ശേഷം ഉള്ളംകൈ
രണ്ടും കൂട്ടിപ്പിടിച്ച് തിരുമ്മുക. കൈകളില്‍ ചൂട് അനഭവപ്പെടുമ്പോള്‍ ഉള്ളംകൈ കൊണ്ട്
കണ്ണ് മെല്ലെ മൂടുക. ഒരു മിനിറ്റ് അങ്ങനെ
ഇരിക്കുക. ഇങ്ങനെ ചെയ്താല്‍ കണ്ണുകളിലെ
ക്ഷീണം കുറയും.
വൈകിട്ട് വീട്ടില്‍ വരുമ്പോള്‍,
തണുപ്പിച്ച കട്ടന്‍ചായയില്‍ മുക്കിയ പഞ്ഞി
കണ്ണുകള്‍ക്കു മുകളില്‍ വച്ച് 10 മിനിറ്റുനേരം
വിശ്രമിക്കുന്നത് നല്ലതാണ്. അതുപോലെ,
മുറിച്ച വെള്ളരിക്ക കണ്ണുകള്‍ക്കു മുകളില്‍
വയ്ക്കുന്നതും കണ്ണിന്റെ ക്ഷീണമകറ്റും.
ക്യാരറ്റ്, ഇലക്കറികള്‍, മുട്ട, പാല്‍,
പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കണ്ണിന്റെ
ആരോഗ്യത്തിന് ഗുണപ്രദമാണ്.
കാഴ്ചക്കു മങ്ങല്‍, തലവേദന,
കണ്ണുകള്‍ക്ക് അസ്വസ്ഥത, കംപ്യൂട്ടറില്‍ ജോലി
ചെയ്തതിനു ശേഷം ദൂരെയുള്ള വസ്തുക്കളില്‍
നോക്കുമ്പോള്‍ ഫോക്കസ് ചെയ്യാന്‍ പ്രയാസം
തോന്നുക തുടങ്ങിയ പ്രശ്‌നങ്ങള്‍
അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ
കാണാന്‍ മടിക്കരുത്.
മാനസിക സമ്മര്‍ദ്ദത്തിനു ശ്വാസപരിശീലനം.
നാം ശ്വാസോച്ച്വാസം ചെയ്യുമ്പോള്‍ ശ്വാസം നമ്മുടെ
അടിവയറ്റില്‍ എത്തണം.നാം ശ്വാസം അകത്തേക്ക് എടുക്കുമ്പോള്‍ വയര്‍ മുഴുവനായി വികസിക്കണം.
ശ്വാസം പുറത്തേക്കു വിടുമ്പോള്‍ വയര്‍ ഉള്ളിലേക്ക്
നല്ലപോലെ ചുരുങ്ങണം. ഇരുന്നു കൊണ്ടുതന്നെ
ഈ ശ്വാസപരിശീലനം നടത്താം.
ആദ്യമായി നിവര്‍ന്നു ഇരിക്കുക.
കഴുത്ത് സ്വല്പം പുറകോട്ടു ചായ്ക്കുക .
എന്നിട്ട് മൂക്കിന്റെ വലതുവശത്ത് തള്ളവിരലും,
ഇടതുവശത്ത് ചൂണ്ടു വിരലും വെക്കുക.
തള്ളവിരലാല്‍ വലതു വശത്തെ
മൂക്കിന്റെ ദ്വാരം അമര്‍ത്തിയടക്കുക.
എന്നിട്ട് ശ്വാസം ഉള്ളിലേക്ക് വലിക്കുക.
കഴിയുന്നത്ര ശക്തിയായി തന്നെ ശ്വാസം വലിക്കുക .
ശേഷം ഇടതു മൂക്കിന്റെ ദ്വാരം ചൂണ്ടു വിരലാല്‍
അടച്ചു,ശ്വാസം സാവധാനം വലതു മൂക്കില്‍ കൂടി വിടുക.ആദ്യം രണ്ടോമൂന്നോ തവണ
ഇങ്ങനെ ശ്വാസം വലിച്ചുവിടുക.
ചുമവന്നാലും ഭയപ്പെടേണ്ട. പയ്യെ പയ്യെ ഏഴുതവണ ശ്വാസം വലിച്ചു വിടുക.(ഇതിനു ഒരു നിമിഷം വേണ്ടിവരും) രാവിലെയും വൈകീട്ടും ഈ ശ്വാസ പരിശീലനം
നടത്തുന്നത് അത്യുത്തമം ആണ് .
മാനസിക പിരിമുറുക്കമുള്ളവര്‍ മൂന്നും നാലും തവണ
ഇത് ചെയ്യാവുന്നതാണ്.
രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ഇത് നല്ലതാണ്.
നാടീസ്പന്ദനങ്ങളെ സന്തുലിതമാക്കുന്നു.
ആര്‍ത്തവസംഭന്ധിയായ ക്രമക്കേടുകള്‍ മാറുന്നു.
സ്ത്രീകളിലെ പല ശാരീരികന്യുനതകളും അകറ്റുന്നു.

ദശപുഷ്പം.
ദശപുഷ്പം പൂവല്ല.
പത്തുതരം ചെടികളുടെ ഇലകളാണ്.
ധനുമാസത്തിലെ തിരുവാതിര ദിവസം
കേരളീയ സുമംഗലികള്‍ ദശപുഷ്പം
തലയില്‍ ചൂടുന്നു. ഇവ സാത്വികമായ
പച്ച മരുന്നുകളുമാണ്.
(1) കറുക. (ഭാര്‍ഗവി)
{ദേവത - ആദിത്യന്‍}
ഗണപതിഹോമത്തിനും,മൃത്യുഞ്ജയ ഹോമത്തിനും, ബലിയിടുവാനും, കറുകമാല കെട്ടാനും
ഉപയോഗിക്കുന്നു.ബുദ്ധിവികാസം കുറഞ്ഞ
കുട്ടികള്‍ക്ക് കറുകനീര് കൊടുക്കുന്നത് നല്ലതാണു.
നട്ടെല്ലിനും തലച്ചോറിനും ബാധിക്കുന്ന രോഗങ്ങള്‍ക്ക് ,കറുകനീര് നല്ല മരുന്നാണ്.
മുലപ്പാല്‍ വര്‍ധിപ്പിക്കും .ബുദ്ധിക്കും ഓര്‍മശക്തിക്കും
നല്ലതാണു.
(2) വിഷ്ണുക്രാന്തി. (ഹരിക്രാന്തിജ)
{ദേവത - വിഷ്ണു}
ഇതിന്റെ നീര് രണ്ടോ മൂന്നോ സ്പൂണ്‍ കൊടുത്താല്‍
പനി കുറയും.ബുദ്ധിമാന്ദ്യം, ഓര്‍മ്മക്കുറവ് ഇവക്കു
നല്ലതാണ്.സന്താനോല്പാദനശേഷി വര്‍ധിപ്പിക്കും.
രക്തശുദ്ധിക്കും തലമുടി വര്‍ധിപ്പിക്കാനും
നല്ലതാണ്.
(3) തിരുതാളി. (തിരുതാളി)
{ദേവത - ഇന്ദിര}
സ്ത്രീകളുടെ വന്ധ്യതക്കും ഗര്‍ഭപാത്രരോഗങ്ങള്‍ക്കും
ഇതിന്റെ നീര് നല്ലതാണ്.
(4) പൂവാംകുരുന്നില. (സഹദേവി)
{ദേവത - ഇന്ദിര}
ശരീരതാപം കുറയ്ക്കും.മൂത്രപ്രവാഹം സുഗമം ആക്കും.
വിഷം കളയുവാനും രക്തശുദ്ധിക്കും നല്ലത്.
(5) ഉഴിഞ്ഞ. (ഇന്ദ്രവല്ലി)
{ദേവത - ഇന്ദ്രാണി}
സുഖപ്രസവത്തിനു നല്ലത്.
8, 9 മാസങ്ങളില്‍ കഴിക്കണം.
(6) മുക്കുറ്റി. (ജലപുഷ്പം)
{ദേവത - പാര്‍വതി ദേവി}.
ഇതിന്റെ നീര് കൊടുത്താല്‍
ശരീരത്തിനകത്തെ രക്തസ്രാവം ,അര്‍ശസ് എന്നിവ ശമിക്കും.പ്രസവം കഴിഞ്ഞാല്‍ രണ്ടാഴ്ച
ഇത് കഴിക്കാം. ഇത് പുരട്ടുകയും അകത്തേക്ക്
കഴിക്കുകയും ചെയ്താല്‍ ശരീരത്തിലെ മുറിവ്
വേഗം ഉണങ്ങും. ചുമ, കഫക്കെട്ട് ,ഇവ
ശമിക്കാന്‍ സമൂലം തേനില്‍ ചേര്‍ത്ത് കഴിക്കാം.
(7) കയ്യുണ്യം. (കേശരാജ)
{ദേവത - പഞ്ച ബാണ്ടാരി.}
വാതസംബന്ധമായ സര്‍വ്വരോഗങ്ങള്‍ക്കും എണ്ണ
കാച്ചി ഉപയോഗിക്കാം. കാഴ്ചവര്‍ധന,മുടിവര്‍ധന
ഇവക്കും നല്ലത്.
(8) നിലപ്പന. (താലപത്രിക)
{ദേവത - ഊഴി ദേവി.}
ഇത് തുളസിത്തറയില്‍ നടേണ്ടതാണ്.
ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ക്കും, വേദന,
അമിതരക്തസ്രാവം മുതലായവയ്ക്കും നല്ലത്.
വാജീകരണശക്തിയുണ്ട്.യോനീരോഗങ്ങള്‍ക്കും,
മൂത്രം ചുടിച്ചിലിനും നല്ല ഔഷധമാണ്.
(9) ചെറൂള. (ഭദ്രാ)
{ദേവത - യമധര്‍മന്‍}
ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്തു കളയും.
കിഡ്നി രോഗങ്ങള്‍ വരാതിരിക്കാന്‍ നല്ലത്.
മൂത്രകല്ല് കളയാന്‍ ഉത്തമം .രക്തസ്രാവം
ശമിപ്പിക്കും. കൃമികളെ നശിപ്പിക്കുന്നു.
(10) മുയല്‍ച്ചെവിയന്‍. (സംഭാരി)
{ദേവത - ചിത്ത ജാതാവ്.}
തൊണ്ട സംബന്ധമായ സകല രോഗങ്ങള്‍ക്കും
നല്ലത്. നേത്ര കുളിര്‍മ്മക്കും രക്താര്‍ശസ്
കുറക്കുന്നതിനും നല്ലത് .
മലയാള നാമം - സംസ്കൃത നാമം
കറുക - ഭാര്‍ഗവി
വിഷ്ണുക്രാന്തി - ഹരിക്രാന്തിജ
തിരുതാളി - തിരുതാളി
പൂവാംകുരുന്നില - സഹദേവി
ഉഴിഞ്ഞ - ഇന്ദ്രവല്ലി
മുക്കുറ്റി - ജലപുഷ്പം
കയ്യുണ്യം - കേശരാജ
നിലപ്പന - താലപത്രിക
ചെറൂള - ഭദ്രാ
മുയല്‍ച്ചെവിയന്‍ - സംഭാരി

കാച്ചിയ എണ്ണ .
കഞ്ഞുണ്ണി (bringaraj ) ഇടിച്ചു പിഴിഞ്ഞ നീര് അര ലിറ്റര്‍ ,
നെല്ലിക്കനീര് അരലിറ്റര്‍ ,
നല്ലെണ്ണ or വെളിച്ചെണ്ണ അരലിറ്റര്‍.
ഇവയില്‍ ഇരട്ടിമധുരം 50gm കല്‍ക്കമായി അരച്ച്,
3ലിറ്റര്‍ പശുവിന്‍പാല്‍ ചേര്‍ത്ത് കാച്ചി അരിക്കുക.
തലമുടി വളരാന്‍ നല്ലത്.
നെല്ലിക്കനീര് അരലിറ്റര്‍ ,
നല്ലെണ്ണ or വെളിച്ചെണ്ണ അരലിറ്റര്‍.
ഇവയില്‍ ഇരട്ടിമധുരം 50gm കല്‍ക്കമായി അരച്ച്,
3ലിറ്റര്‍ പശുവിന്‍പാല്‍ ചേര്‍ത്ത് കാച്ചി അരിക്കുക.
തലമുടി വളരാന്‍ നല്ലത്.
കര്‍ക്കിടക മരുന്ന് കഞ്ഞി .
ഞെരിഞ്ഞില്‍ ,രാമച്ചം ,വെളുത്ത ചന്ദനം ,
ഓരിലവേര് ,മൂവിലവേര് ,ചെറുവഴുതിന വേര് ,
ചെറു തിപ്പലി ,കാട്ടുതിപ്പലി വേര് , ചുക്ക് ,
മുത്തങ്ങ ,ഇരുവേലി, ചവര്‍ക്കാരം ,ഇന്തുപ്പ് ,
വിഴാലരി ,ചെറുപുന്നയരി,കാര്‍കോകിലരി,
കുരുമുളക്, തിപ്പലി ,കുടകപ്പാലയരി ,
കൊത്തമ്പാലയരി,ഏലക്കായ ,ജീരകം ,
കരിംജീരകം ,പെരിംജീരകം .
ഇവ ഓരോന്നും 10 gm വീതം എടുത്തു
ചേര്‍ത്ത് പൊടിക്കുക .
പര്‍പ്പടകപുല്ല് ,തഴുതാമയില,കാട്ടുപടവലത്തിന്‍ ഇല,
മുക്കുറ്റി ,വെറ്റില, പനികൂര്‍ക്കയില,കൃഷ്ണതുളസിയില,
5 എണ്ണം ഇവ പൊടിക്കുക.
10gm പൊടി , ഇലകള്‍ പൊടിച്ചതും ചേര്‍ത്ത് , 1 ലിറ്റര്‍
വെള്ളത്തില്‍ വേവിച്ചു ,250 ml (മില്ലി) ആക്കി,
ഞവരയരി,കാരെള്ള് (5gm )ഇവയും ചേര്‍ത്ത് വേവിച്ചു ,
പനംകല്‍ക്കണ്ടും ചേര്‍ത്ത് ,നെയ്യില്‍ ഉഴുന്നും പരിപ്പ്
കറുത്ത മുന്തിരിങ്ങ ഇവ വറുത്തു ,അര മുറി തേങ്ങാപാല്‍
ചേര്‍ത്ത് രാവിലെ breakfast നു പകരമോ വൈകുന്നേരമോ
സേവിക്കുക.

ഒരിക്കലും ചേരാത്തവ .(വിരുദ്ധാഹാരങ്ങള്‍).
* മത്സ്യത്തിനൊപ്പം പാല്‍ ,മോര് , തേന്‍ , ഉഴുന്ന്, മുളപ്പിച്ച ധാന്യങ്ങള്‍ ഇവ കഴിക്കുന്നത്.
* പാലും പുളിരസമുള്ള പദാര്‍ത്ഥങ്ങളും
ഒന്നിച്ചു കഴിക്കുന്നത് .
* ഉഴുന്ന് ,അമരയ്ക്ക,കൈതച്ചക്ക,ചക്കപ്പഴം,
തുവരപരിപ്പ് ,ചെമ്മീന്‍, മാമ്പഴം ,കൂണ് ,
ഇളനീര് ,മുതിര, ഞാവല്‍പ്പഴം ,ആട്ടിറച്ചി
ഇവ പാലിനൊപ്പം കഴിക്കുന്നത് .
*പച്ചക്കറികളും പാലും ഒന്നിച്ചോ,അടുത്തടുത്തോ
കഴിക്കുന്നത് .
* തൈരിനൊപ്പം കോഴിയിറച്ചി,മീന്‍ ,തേന്‍ ,നെയ്യ് ,
ഉഴുന്ന്, ശര്‍ക്കര ,ഇവ കഴിക്കുന്നത് .
*ആട്ടിറച്ചിയോടൊപ്പം എള്ള്, തേന്‍ , ഉഴുന്ന് ഇവ
കഴിക്കുന്നത് .
*പോത്തിറച്ചിയും പാല്‍, തേന്‍, ഉഴുന്ന്, ശര്‍ക്കര
ഇവ യോജിപ്പിച്ചു കഴിക്കുന്നത് .
* വാഴപ്പഴത്തോടൊപ്പം ,മോരോ തൈരോ
കഴിക്കുന്നത് .
*തേനും നെയ്യും സമമായി കഴിക്കുന്നത്
* കൂണിനോടൊപ്പം മത്സ്യം, പ്രത്യേകിച്ചു
ചെമ്മീന്‍, മോര് ഇവ കഴിക്കുന്നത് .
*കൂണും, കടുകെണ്ണയും ഒന്നിച്ചുപയോഗിക്കുന്നത് .
*കൈതച്ചക്കക്കൊപ്പം ഉഴുന്ന്, പാല്‍ ,തൈര് ,
തേന്‍ ,നെയ്യ് ഇവ ഒരേ സമയം കഴിക്കുന്നത് .
*മത്സ്യവും മാംസവും ഒന്നിച്ചുപയോഗിക്കുന്നത് .
*പലതരം മാംസാഹാരങ്ങള്‍ ചേര്‍ത്ത്
പാകം ചെയ്യുന്നത് .
*ഗോതമ്പും എള്ളെണ്ണയും (നല്ലെണ്ണയും )
ചേര്‍ത്ത് ഉപയോഗിക്കുന്നത് .
*നിലക്കടല ( കപ്പലണ്ടി ) കഴിച്ചയുടന്‍
വെള്ളം കുടിക്കുന്നത് .

വൈറല്‍ പനി .
കുരുമുളക്, ചുക്ക് ,ജീരകം, വെളുത്തുള്ളി ,ചുവന്നുള്ളി,മഞ്ഞള്‍ ഏവ ഭക്ഷണത്തില്‍ കൂടുതലായി ചേര്‍ക്കുക .
ഇവ മിതമായ തോതില്‍ അരച്ച് ചേര്‍ത്ത മോരോ ഭക്ഷണമോ രണ്ടാഴ്ച തുടര്‍ച്ചയായി കഴിച്ചാല്‍ വിവിധയിനം വൈറല്‍ പനികളെ പ്രതിരോധിക്കാം . വെളുത്തുള്ളി ചതച്ചു ചേര്‍ത്ത നെല്ലിക്ക അച്ചാര്‍ പന്നിപനിക്ക് നല്ലതാണ്.
ഇവ മിതമായ തോതില്‍ അരച്ച് ചേര്‍ത്ത മോരോ ഭക്ഷണമോ രണ്ടാഴ്ച തുടര്‍ച്ചയായി കഴിച്ചാല്‍ വിവിധയിനം വൈറല്‍ പനികളെ പ്രതിരോധിക്കാം . വെളുത്തുള്ളി ചതച്ചു ചേര്‍ത്ത നെല്ലിക്ക അച്ചാര്‍ പന്നിപനിക്ക് നല്ലതാണ്.
കര്‍പ്പൂരാദി തൈലം.
അയമോദകം (AJWAIN) -1kg ,
വെളിച്ചെണ്ണ -1 ലിറ്റര്‍ ,
പച്ച കര്‍പ്പൂരം- 200gm.
800 gm അയമോദകം പൊടിച്ചു 6 ലിറ്റര്‍
വെള്ളത്തില്‍ തിളപ്പിച്ച് 2 ലിറ്റര്‍ ആക്കുക .
ബാക്കി 200 gm അയമോദകം , വെള്ളം
ചേര്‍ത്ത് അരക്കുക . ചുവടു കട്ടിയുള്ള
ഒരു പാത്രത്തില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണയും,
2ലിറ്റര്‍ ആക്കിയ അയമോദകവും,
അയമോദകം അരച്ചതും ചേര്‍ക്കുക .
ചെറിയ തീയില്‍ തിളപ്പിക്കുക .
മണല്‍ പാകമായാല്‍ തീ കെടുത്തുക .
200gm പച്ചകര്‍പ്പൂരം ഒരു സ്റ്റീല്‍ പാത്രത്തില്‍ എടുത്തു,
അയമോദകം ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ ,
ചൂടോടെ അതില്‍ ഒഴിക്കുക .
ചൂടാറിയ ശേഷം കുപ്പിയില്‍ ആക്കാം.
പേശി വേദനക്കും ,ശരീര വേദനക്കും തേച്ചു കുളിക്കാന്‍ നല്ലത് .

ധാത്രീരസായനം .(2)
നെല്ലിക്ക-1kg ,ശര്‍ക്കര -1kg,(ഏലക്കായ ,കുരുമുളക് ,എലവങ്ങം പൊടിച്ചത് -1tablespoon ),കറുത്ത ഉണക്കമുന്തിരി.
നെല്ലിക്ക ,ശര്‍ക്കര ,ഉണക്കമുന്തിരി ,പൊടി ഏവ മാറിമാറി ലെയറായി ഭരണിയില്‍ അടുക്കി തുണികൊണ്ടു കെട്ടി വെക്കുക.
41 ദിവസം കഴിഞ്ഞു തുണിയില്‍ അരിച്ചെടുത്ത് ലായനി ഉപയോഗിക്കാം .1ounze വീതം രണ്ടു നേരം കഴിക്കാം .
കണ്ണിനും തലമുടിക്കും പ്രതിരോധശേഷിക്കും വളരെ നല്ലതാണ്.

ചിക്കന്‍ഗുനിയ.
കുരുമുളക് ,ചുക്ക്,വെളുത്തുള്ളി എന്നിവ 1,4, 16 ,വീതം വെവ്വേറെ അരച്ചെടുത്ത് ചേര്‍ത്ത് മിശ്രിതമാക്കി അര സ്പൂണ്‍ വീതം തേനിലോ, പാലിലോ , കഞ്ഞിയിലോ ,ചേര്‍ത്ത് 15 ദിവസം കഴിക്കാം .ചിക്കന്‍ ഗുനിയക്ക് പ്രതിരോധമെന്ന നിലക്കും കഴിക്കാം .കാലിലെ നീരും വേദനയും മാറാനും നല്ലതാണ്. ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
എലാദിലേഹ്യം.
ചുക്ക് -അമ്പത് ഗ്രാം ,
കല്‍ക്കണ്ടം -അമ്പത് ഗ്രാം,
കുരുമുളക്-അമ്പത് ഗ്രാം,
ഏലക്ക -അമ്പത് ഗ്രാം.
തേന്‍ ആവശ്യത്തിന്.
നാലും പൊടിച്ച് ആവശ്യത്തിന് തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം .
കഫത്തിനും ചുമക്കും നല്ലത് .
കല്‍ക്കണ്ടം -അമ്പത് ഗ്രാം,
കുരുമുളക്-അമ്പത് ഗ്രാം,
ഏലക്ക -അമ്പത് ഗ്രാം.
തേന്‍ ആവശ്യത്തിന്.
നാലും പൊടിച്ച് ആവശ്യത്തിന് തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം .
കഫത്തിനും ചുമക്കും നല്ലത് .
ധാത്രീരസായനം. (1)
നെല്ലിക്ക - ഒരു കിലോ
ശര്‍ക്കര - ഒരു കിലോ
ചുക്ക് കുരുമുളക് ഏലക്ക കല്‍ക്കണ്ടം കരയാമ്പൂ ഏവ സമം ചേര്‍ത്ത് പൊടിച്ചത്
ഒന്നര ടീസ്പൂണ്‍ .
നെല്ലിക്ക വെള്ളം ഒഴിച്ച് പുഴുങ്ങുക .കുരു കളഞ്ഞ് ശര്‍ക്കര ചേര്‍ത്ത് കുറുക്കുക .
പൊടിച്ചത് ചേര്‍ത്ത് നല്ലപോലെ ഇളക്കുക .
ശരീരത്തിന്റെ ഓജസ്സിനും ദഹനത്തിനും നല്ലതാണ്.

Subscribe to:
Posts (Atom)